കൊല്ലം തീരത്ത് കടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ അടിയുന്നത് തീരപ്രദേശത്തെ ജനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. നീണ്ടകര, ശക്തികുളങ്ങര, കരിത്തുറ, ആലപ്പാട് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് കണ്ടെയ്നറുകൾ അടിഞ്ഞിരിക്കുന്നത്. ......
കൊച്ചി പുറങ്കടലിൽ മുങ്ങിത്താണ ചരക്കുകപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളിൽ അടിയുന്നു. നാലിടങ്ങളിൽ കണ്ടെയ്നറുകൾ അടിഞ്ഞു എന്നാണ് റിപ്പോർട്ട്. നീണ്ടകരയിൽ മൂന്നിടങ്ങളിലും കരുനാഗപ്പള്ളി ചെറിയഴീക്കലിലുമാണ് കണ്ടെയ്നർ എത്തിയത്. ......
കപ്പൽ മുങ്ങിയതിന് എൽ.ഡി.എഫിനെ പഴിക്കുംപോലെയാണ് ദേശീയപാത തകർന്നതിന് സംസ്ഥാന സർക്കാരിനെ കേൺഗ്രസ് കുറ്റപ്പെടുത്തുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ദേശീയപാത സംബന്ധിച്ച് കോൺഗ്രസിന്റെ പ്രചാരണം ജനം തള്ളിക്കളയുമെന്നും എഴുകോണിൽ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണോദ്ഘാടനത്തിനെത്തിയ മന്ത്രി വ്യക്തമാക്കി. ......
കൊല്ലം: സിപിഎം നേതാക്കൾ വില്ലേജ് ഓഫീസറുടെ കാൽ തല്ലിയൊടിച്ച് ആറ്റിൽ കെട്ടിത്താഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. നെടുമ്പന വില്ലേജ് ഓഫീസറാണ് സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ കണ്ണനല്ലൂർ എസ്എച്ച്ഒയ്ക്ക് പരാതിനൽകിയിരിക്കുന്നത്. റവന്യു പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് പൂർവ സ്ഥിതിയിലാക്കിയതിന്റെപേരിലാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ള സിപിഎം പ്രാദേശിക നേതാക്കൾ വില്ലേജ് ഓഫീസിൽ കടന്ന് അതിക്രമം കാട്ടിയതെന്നാണ് വില്ലേജ് ഓഫീസർ പറയുന്നത്.
കഴിഞ്ഞ 19-ന് നാലരമണിക്കൂറിലേറെ ഓഫീസിൽ ഭീകരാന്തരീക്ഷമുണ്ടാക്കി തന്നെ തടഞ്ഞുവെച്ചെന്ന് വില്ലേജ് ഓഫീസറുടെ പരാതിയിൽ പറയുന്നു. ......
കൊല്ലത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരിയുടെ മരണ കാരണം ചൂരക്കറിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയല്ലെന്ന് നിഗമനം. കൊല്ലം കാവനാട് മീനത്തുചേരി ദിനേശ് ഭവനിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ(45) മരിച്ചത് ബ്രെയിൻ ഹെമറേജിനെ തുടർന്നെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ......
കൊല്ലത്ത് അഞ്ചംഗ സംഘം യുവാവിനെ കുത്തികൊലപ്പെടുത്തി. കൊല്ലം തുമ്പമൺതൊടി കാരറക്കുന്നിന് സമീപത്തുവെച്ച് ഇക്കഴിഞ്ഞ രാത്രിയിലാണ് സംഭവം. മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. ......
ഏനാത്ത് കടമ്പനാട് വടക്ക് കല്ലുകുഴി ചുമടുതാങ്ങി മുപ്പന്നിയിൽ വീട്ടിൽ ബിജീഷ് (19) ആണ് അറസ്റ്റിലായത്.
2024 ജൂൺ 20-ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ മൊഴിപ്രകാരം ഈ വർഷം ജനുവരി 30-ന് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ യുവാവിനെതിരേ കേസെടുത്തു. ......
കൊല്ലത്ത് വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. കൊല്ലം കൂട്ടിക്കടയിലാണ് സംഭവം.......
കൊല്ലം ജില്ലയിൽ വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. കൊട്ടിയം കണ്ണനല്ലൂർ ചേരിക്കോണത്ത് നീതു (15) ആണ് മരിച്ചത്.......